ഒരിക്കല്‍ വിരിഞ്ഞ പൂ ഇനി ഒരിക്കല്‍ വിരിയില്ല
കുപ്പി ചില്ലുകള്‍ വാരിയെടുക്കുമ്പോള്‍ കൈ മുറിയുക സ്വാഭാവികവും
ഓര്‍മകളുടെ ചില്ലു പൊട്ടുകള്‍ വാരിയെടുക്കുമ്പോള്‍ ഹൃദയം നോവുക
സാധാരണവും
...........................................................................................................................................................................................................................................
എന്‍റെ ഹൃദയത്തില്‍ ഞാന്‍ കരുതി വെച്ച പൂക്കളും സംഗീതവും
നിനക്കുവേണ്ടിയായിരുന്നു
അവിടേക്കുള്ള രണ്ടടി പാതയിലാണ് ,നീ വരമ്പ് വെച്ചു മുള്‍ച്ചെടി നട്ടത്
അതിനിടയിലൂടെ ഞാന്‍ അങ്ങോട്ടു പോകും ,ഒരുപാട് മുള്‍ചെടികള്‍
കോറിവലിച്ച ഹൃദയവുമായി .
...............................................................................................................................................................................................................................
നാം നടന്ന വഴികളില്‍ മറ്റാരും വരാതിരിക്കാന്‍ നീ കുപ്പിച്ചില്ലുകള്‍ വിതറി ,
ഒടുവില്‍ തിരികെ പോരുമ്പോള്‍ ,പിന്നിട്ട വഴികളില്‍ എല്ലാം
ആരുടേയോ ചോര ചിതറിയത്
എന്‍റെ കാലുകള്‍ ആ വഴിയില്‍ പതിയുന്നതിനു മുന്‍പാണ് .
................................................................................................................................................................................................................
എന്‍റെ ഹൃദയത്തിന്‍റെ വാതിലുകള്‍ മലക്കെ തുറന്നിട്ടത് ,
നിങ്ങള്‍ ആയിരുന്നു പിന്നീട് ഞാന്‍ അത് അടച്ചില്ലെന്നെയുള്ളൂ .
നിങ്ങള്‍ ഇറങ്ങി നടന്നിട്ടും ഞാനാ വാതില്‍ അടച്ചിട്ടില്ല
സ്വപ്നങ്ങള്‍ക്ക് അടയിരിക്കാന്‍ വന്നും പോയുമിരിക്കുന്നവരില്‍
ഞാന്‍ നിങ്ങളെ തിരഞ്ഞത് എന്തിനായിരുന്നു
...........................................................................................................................................................................................................................
സംഭവബഹുലമൊന്നും ആയിരുന്നില്ല എന്‍റെ ജനനം
അതിനുശേഷം ഒരു പ്രതികാരം പോലെ നീ ജനിച്ചത്
എന്‍റെ നഷ്ട്ടങ്ങള്‍ക്ക് ഒരു അവകാശി ,രാമന് ജയിക്കാന്‍ രാവണന്‍
ഇല്ലായിരുന്നു എന്ഗ്ഗിലോ
.........................................................................................................
എന്‍റെ നോവുകള്‍ കണ്ടവള്‍ ,കൂടെ പിറന്നവള്‍
ഞാന്‍ നിന്നിലേക്കും ,നീ എന്നിലേക്കും വളരുകയായിരുന്നു ,
പടര്‍ന്നു കയറുമ്പോഴും ഞാന്‍ നിന്നെയും ,നീ എന്നെയും സ്നേഹിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു ,
ഒടുവില്‍ നിന്നില്‍ അലിഞ്ഞു തീരും വരെ .
എല്ലാം നീ പറഞ്ഞിരുന്നു ,നിന്നിലേക്കുള്ള വഴിയില്‍
ഞാന്‍ ഏകനായിരുന്നു ,നിന്നെ മാത്രം ധ്യാനിച്ച് .
2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ