2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കവിത "ബാന്ധവം"

ഒരു ഒരു ചെറിയ ചിറ ,കേട്ടിയോനോളം വളര്‍ന്ന ചിറ ,

അവിടം പകര്‍ന്ന നനവില്‍ പടര്‍ന്നു വളര്‍ന്നൊരു പടുമാത്രമീ ഞാന്‍ .

പുലബന്ധമൂറ്റുന്ന നനവുള്ള മണ്ണില്‍ ,കലിക്കു
കാലത്തിനായ് ഒരു ഉണ്ണിയായ് പിറന്ന ഞാനുമൊരു ബന്ധു .



എന്‍റെ ജീവന്‍റെ ഈ ചെറിയ മേലാപ്പില്‍ ഞാന്‍
നിനക്ക് ഇന്നു ആര് സഖേ ,

കാണ്കെ നിന്‍ മിഴികളില്‍ ഞാന്‍ നിനക്കാരുമാകാമ് എന്ഗിലും,

നീ എനിക്ക് ഇനിയും മറ്റൊരു ബന്ധു ,ബന്ധുവല്ലാതെ ആരും ഇല്ലാത്തോരുവന് നീയും ഒരു ബന്ധു .

എന്‍ നിറം കണ്ടും ,നിറമില്ലാ മേലാപ്പ് കണ്ടും ,

ഒരു വേള വായില്‍ വെള്ളികരണ്ടി കാണാഞ്ഞതും ,ഞാന്‍ നിനക്കപ്പോഴോ ഒരു ഭ്രാന്തന്‍ ,

ജീവിതമില്ലാത്തവന്‍.

എങ്ങിലും സഖേ ,യെനിക്ക് ഞാന്‍

എന്‍ സ്വപ്ന ഹര്‍മ്യങ്ങളില്‍ ബന്ധവമാടുന്ന ബന്ധു .

അഹംകൊണ്ടു തിമിര്‍ക്കുവാന്‍ ,വെള്ളികരണ്ടിയും ,വെളുത്ത വെള്ളവും ,ഇനിയും കറുത്ത മേലുടുപ്പും

,നിന്നിലെക്കെന്നുമേ എന്തെല്ലാം പറഞ്ഞു വെച്ചിട്ടും

കറുത്ത തൊലിയും ,വെളുത്ത തൊലിയും കാരണമാകാതെ

കറുത്തോരുടുപ്പില്‍ പൊതിഞ്ഞു വെക്കാന്‍ മറ്റൊന്നുമേ ഇനിയും ഇല്ലാതെ

ദേഹവും ,ഒന്നിലും തിമിര്‍ക്കാന്നില്ലാത്ത ദേഹിയും
തെരുവില്‍ എന്നോട് കൈ നീട്ടി ചോദിച്ചു ഞാന്‍ നിന്‍റെ ,ഞാന്‍ നിന്‍റെ, ബന്ധു വല്ലേ?

ചില്ലറ തുട്ടുകള്‍ എറിഞ്ഞു കൊടുത്തു നീ ,നിന്‍റെ കറുത്ത മേലുടുപ്പില്‍ മുളക്കാതിരിക്കാന്‍ ,നീളു മാ കൈകള്‍ .

ഒരു വേള കാര്‍ക്കിച്ചു തുപ്പി നീ ,നിന്‍റെ ബന്ധങളില്‍ അവ വേര്‌ പിടിക്കാതിരിക്കാന്‍ .

എന്നിട്ടും നീ എന്തെ പേടിച്ചു പോകുന്നു ,നിന്‍റെതെന്നു നീ പറഞ്ഞ ആ കറുത്ത വസ്ത്രത്തിന്‍റെ

നിറങ്ങളെ ,ഇനിയും അവ പറന്നുല്ലസിക്കുന്ന രാത്രികളെ ,മറച്ചു വെച്ച അറുത്ത മാന്‍ തലയെ

..............................................................................................................

നീ ഇനിയും സ്വന്തമക്കിയെന്നോ ? വീണ്ടും ഒരു കറുത്ത കരിമ്പടം മാത്രം .

ഒടുവില്‍ ഒന്നും ഇല്ലാത്തോരെന്നോട് നീ രാവും പകലും ഉണ്ടേന്നിരിക്കെ എന്തിന് രാത്രിയെ കള്ളനെന്നു വിളിച്ചു ചോദിച്ചു പോയ് !
ഇരുളിന്‍റെ സത്യത്തെ പകല് പേടിച്ചു നീ ,പകലിന്‍റെ മറകളില്‍ നിന്നെ ഭയന്നു നീ തീ തുപ്പും പാമ്പിനെ കാവല്‍ ഏല്പിച്ചു നീ .............................ഒടുവില്‍ കാലത്തെ ഒരു കാലം കാലെനെന്നും പാറോഞ്ഞൊരു കിഴവനെ കണ്ടുവോ ?
ഭയ പ്പെടുത്താനായിട്ടുളൊരു രൂപം ,തണലായ്‌ തുണയായ് ഒരു രൂപം ,പാല്‍ നില പുഞ്ചിരി തന്നതും ,മാറിലെ ചോരയില്‍ പാലൂറ്റിതന്നതും ,എതെല്ലാം രൂപത്തില്‍ നീ ആരെ കണ്ടു ?
എന്നിട്ടും ഈ വയലില്‍ മുള്‍വേലി കെട്ടുന്നോ,ഒരു തുണ്ടു കോടമഞ്ഞും ഇളം വെയിലും ഇനി ആരുടെ തെന്നോ ?
ഇനിയും ഞാന്‍ കരുതിവെക്കുന്നു സഖേ ,തെരുവില്‍ അവര്‍ക്കായോ അതോ ആര്‍ക്കായോ ഒരു ശല്യമായ് ഈ രണ്ടു കൈകളും .........................................................................................................................................................................................
.................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ