2009, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

കടംകവിതകള്‍ പോലെ ചിലത്

ഒരിക്കല്‍ വിരിഞ്ഞ പൂ ഇനി ഒരിക്കല്‍ വിരിയില്ല

കുപ്പി ചില്ലുകള്‍ വാരിയെടുക്കുമ്പോള്‍ കൈ മുറിയുക സ്വാഭാവികവും

ഓര്‍മകളുടെ ചില്ലു പൊട്ടുകള്‍ വാരിയെടുക്കുമ്പോള്‍ ഹൃദയം നോവുക
സാധാരണവും

...........................................................................................................................................................................................................................................
എന്‍റെ ഹൃദയത്തില്‍ ഞാന്‍ കരുതി വെച്ച പൂക്കളും സംഗീതവും
നിനക്കുവേണ്ടിയായിരുന്നു

അവിടേക്കുള്ള രണ്ടടി പാതയിലാണ് ,നീ വരമ്പ് വെച്ചു മുള്‍ച്ചെടി നട്ടത്

അതിനിടയിലൂടെ ഞാന്‍ അങ്ങോട്ടു പോകും ,ഒരുപാട്‌ മുള്‍ചെടികള്‍
കോറിവലിച്ച ഹൃദയവുമായി .
...............................................................................................................................................................................................................................
നാം നടന്ന വഴികളില്‍ മറ്റാരും വരാതിരിക്കാന്‍ നീ കുപ്പിച്ചില്ലുകള്‍ വിതറി ,

ഒടുവില്‍ തിരികെ പോരുമ്പോള്‍ ,പിന്നിട്ട വഴികളില്‍ എല്ലാം
ആരുടേയോ ചോര ചിതറിയത്

എന്‍റെ കാലുകള്‍ ആ വഴിയില്‍ പതിയുന്നതിനു മുന്‍പാണ് .
................................................................................................................................................................................................................
എന്‍റെ ഹൃദയത്തിന്‍റെ വാതിലുകള്‍ മലക്കെ തുറന്നിട്ടത് ,

നിങ്ങള്‍ ആയിരുന്നു പിന്നീട് ഞാന്‍ അത് അടച്ചില്ലെന്നെയുള്ളൂ .

നിങ്ങള്‍ ഇറങ്ങി നടന്നിട്ടും ഞാനാ വാതില്‍ അടച്ചിട്ടില്ല

സ്വപ്നങ്ങള്‍ക്ക് അടയിരിക്കാന്‍ വന്നും പോയുമിരിക്കുന്നവരില്‍

ഞാന്‍ നിങ്ങളെ തിരഞ്ഞത് എന്തിനായിരുന്നു
...........................................................................................................................................................................................................................
സംഭവബഹുലമൊന്നും ആയിരുന്നില്ല എന്‍റെ ജനനം

അതിനുശേഷം ഒരു പ്രതികാരം പോലെ നീ ജനിച്ചത്‌

എന്‍റെ നഷ്ട്ടങ്ങള്‍ക്ക് ഒരു അവകാശി ,രാമന് ജയിക്കാന്‍ രാവണന്‍
ഇല്ലായിരുന്നു എന്ഗ്ഗിലോ
.........................................................................................................

എന്‍റെ നോവുകള്‍ കണ്ടവള്‍ ,കൂടെ പിറന്നവള്‍
ഞാന്‍ നിന്നിലേക്കും ,നീ എന്നിലേക്കും വളരുകയായിരുന്നു ,
പടര്‍ന്നു കയറുമ്പോഴും ഞാന്‍ നിന്നെയും ,നീ എന്നെയും സ്നേഹിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചു ,
ഒടുവില്‍ നിന്നില്‍ അലിഞ്ഞു തീരും വരെ .
എല്ലാം നീ പറഞ്ഞിരുന്നു ,നിന്നിലേക്കുള്ള വഴിയില്‍
ഞാന്‍ ഏകനായിരുന്നു ,നിന്നെ മാത്രം ധ്യാനിച്ച് .

2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

"സ്നേഹത്തിന്‍ പാട്ടുകാരിക്ക് "

പ്രണയത്തിന്‍ വിത്തും ,പ്രപഞ്ചത്തിന്‍ വിത്തും പൊട്ടിമുളക്കുന്ന ,
ബന്ധത്തിന്‍ കടലുള്ള ബാന്ധവം പറയുന്ന അവരെ ഞാന്‍ തേടുന്നു
സുഖമുള്ള രതിയോളം പ്രണയം പകര്‍ന്നു തരുമെന്നു പറഞ്ഞവള്‍ ,
എന്‍റെ സ്വപ്ന സാമ്രാജ്യത്തിലെ പ്രണയത്തിന്‍ രാജ്ഞി .

2009, ഒക്‌ടോബർ 7, ബുധനാഴ്‌ച

പ്രണയവും കളവും,എന്‍റെ കാമുകിയും

"ഇനി ഇവള്‍ മാത്രമെ പരിണാമമുണ്ടെങ്ങില്‍ ബാക്കിയാവൂ ,അവളെന്‍റെ കാമുകി
കരിമ്പന തുമ്പത്ത് കൂടാരം കെട്ടുന്നോള്‍,പൂ മണം വിതറൂന്നോള്‍
അവളുടെ കോമ്പല്ല് താഴ്ത്തി നിണം നൊട്ടിനുണയുന്നോള്‍ ,
അലറി വിളിച്ചവള്‍ ജടയില്‍ പിറന്നവള്‍ ,മടിക്കുത്തഴിചു വിത്തു വിതറിയോള്‍
ഉലകോ കാത്തു പുലരുന്നോള്‍ .
പിന്നെ ഇന്നവള്‍, ഷാപ്പിന്‍ പടിക്കല്‍ കിറുങികിടക്കുന്നോള്‍ ,
രാവില്‍ വിലാസിനി ആയവള്‍,കൂട്ട് കിടന്നതിന്‍ കണക്കു നോക്കാത്തവള്‍,
ആരാലും ഒന്നും നഷ്ട്ടപ്പെടാത്തവള്‍,ഇന്നിന്‍റെ കാമുകി അവള്‍ "

ജീവിതം ,മറകളിലൂടെ മൂടിവെക്കപ്പെടുന്നത്

മറകളില്‍ നിന്നും ഇരകളിലേക്ക് എത്തിനോക്കുന്ന പല്ലികളുടെ നോട്ടത്തെ ഞാന്‍ ഭയപ്പെടുന്നു ,ഇരകളാക്കപെടുന്നനവരുടെ നിലവിളികളില്‍ മറകള്‍ തീര്‍ത്ത് ഞാന്‍ ......................................................................................................................................................................................................
.................................................................................................................................
അവന് തീര്‍ത്തും നിരാശ യായിരുന്നു ,ഇനി എങ്ങിനെ താന്‍ ഇതിനു എതിരെ പറയും .അവനും വിവാഹ ശേഷം പ്രിയതമയെ മതം മാറ്റിയിരുന്നു ,കുടുംബത്തില്‍ അവളെ ആരും വേറിട്ട്‌ കാണാതിരിക്കാന്‍ ,കലഹങ്ങള്‍ ഇല്ലാതിരിക്കാന്‍ .എല്ലാ പിണക്കങളും മറന്നു വീട്ടുകാര്‍ വിളിച്ചപ്പോള്‍ അളവാണ് പറഞ്ഞത് ഇനിയും ആര്‍ക്കും വേദനിക്കണ്ട ഞാന്‍ ..........................എന്നിട്ടിപ്പോള്‍ പെണ്ണിന്‍റെ മനസറിയാത്തവര്‍ ജിഹാതിന് ഇറങ്ങിയിരിക്കുന്നു ! ആരെ ആര് സംരക്ഷിക്കേണ്ടിയിരിക്കുന്നു ...ആരാല്‍ ആര് സംരക്ഷിക്കപ്പെടും

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കവിത "ബാന്ധവം"

ഒരു ഒരു ചെറിയ ചിറ ,കേട്ടിയോനോളം വളര്‍ന്ന ചിറ ,

അവിടം പകര്‍ന്ന നനവില്‍ പടര്‍ന്നു വളര്‍ന്നൊരു പടുമാത്രമീ ഞാന്‍ .

പുലബന്ധമൂറ്റുന്ന നനവുള്ള മണ്ണില്‍ ,കലിക്കു
കാലത്തിനായ് ഒരു ഉണ്ണിയായ് പിറന്ന ഞാനുമൊരു ബന്ധു .



എന്‍റെ ജീവന്‍റെ ഈ ചെറിയ മേലാപ്പില്‍ ഞാന്‍
നിനക്ക് ഇന്നു ആര് സഖേ ,

കാണ്കെ നിന്‍ മിഴികളില്‍ ഞാന്‍ നിനക്കാരുമാകാമ് എന്ഗിലും,

നീ എനിക്ക് ഇനിയും മറ്റൊരു ബന്ധു ,ബന്ധുവല്ലാതെ ആരും ഇല്ലാത്തോരുവന് നീയും ഒരു ബന്ധു .

എന്‍ നിറം കണ്ടും ,നിറമില്ലാ മേലാപ്പ് കണ്ടും ,

ഒരു വേള വായില്‍ വെള്ളികരണ്ടി കാണാഞ്ഞതും ,ഞാന്‍ നിനക്കപ്പോഴോ ഒരു ഭ്രാന്തന്‍ ,

ജീവിതമില്ലാത്തവന്‍.

എങ്ങിലും സഖേ ,യെനിക്ക് ഞാന്‍

എന്‍ സ്വപ്ന ഹര്‍മ്യങ്ങളില്‍ ബന്ധവമാടുന്ന ബന്ധു .

അഹംകൊണ്ടു തിമിര്‍ക്കുവാന്‍ ,വെള്ളികരണ്ടിയും ,വെളുത്ത വെള്ളവും ,ഇനിയും കറുത്ത മേലുടുപ്പും

,നിന്നിലെക്കെന്നുമേ എന്തെല്ലാം പറഞ്ഞു വെച്ചിട്ടും

കറുത്ത തൊലിയും ,വെളുത്ത തൊലിയും കാരണമാകാതെ

കറുത്തോരുടുപ്പില്‍ പൊതിഞ്ഞു വെക്കാന്‍ മറ്റൊന്നുമേ ഇനിയും ഇല്ലാതെ

ദേഹവും ,ഒന്നിലും തിമിര്‍ക്കാന്നില്ലാത്ത ദേഹിയും
തെരുവില്‍ എന്നോട് കൈ നീട്ടി ചോദിച്ചു ഞാന്‍ നിന്‍റെ ,ഞാന്‍ നിന്‍റെ, ബന്ധു വല്ലേ?

ചില്ലറ തുട്ടുകള്‍ എറിഞ്ഞു കൊടുത്തു നീ ,നിന്‍റെ കറുത്ത മേലുടുപ്പില്‍ മുളക്കാതിരിക്കാന്‍ ,നീളു മാ കൈകള്‍ .

ഒരു വേള കാര്‍ക്കിച്ചു തുപ്പി നീ ,നിന്‍റെ ബന്ധങളില്‍ അവ വേര്‌ പിടിക്കാതിരിക്കാന്‍ .

എന്നിട്ടും നീ എന്തെ പേടിച്ചു പോകുന്നു ,നിന്‍റെതെന്നു നീ പറഞ്ഞ ആ കറുത്ത വസ്ത്രത്തിന്‍റെ

നിറങ്ങളെ ,ഇനിയും അവ പറന്നുല്ലസിക്കുന്ന രാത്രികളെ ,മറച്ചു വെച്ച അറുത്ത മാന്‍ തലയെ

..............................................................................................................

നീ ഇനിയും സ്വന്തമക്കിയെന്നോ ? വീണ്ടും ഒരു കറുത്ത കരിമ്പടം മാത്രം .

ഒടുവില്‍ ഒന്നും ഇല്ലാത്തോരെന്നോട് നീ രാവും പകലും ഉണ്ടേന്നിരിക്കെ എന്തിന് രാത്രിയെ കള്ളനെന്നു വിളിച്ചു ചോദിച്ചു പോയ് !
ഇരുളിന്‍റെ സത്യത്തെ പകല് പേടിച്ചു നീ ,പകലിന്‍റെ മറകളില്‍ നിന്നെ ഭയന്നു നീ തീ തുപ്പും പാമ്പിനെ കാവല്‍ ഏല്പിച്ചു നീ .............................ഒടുവില്‍ കാലത്തെ ഒരു കാലം കാലെനെന്നും പാറോഞ്ഞൊരു കിഴവനെ കണ്ടുവോ ?
ഭയ പ്പെടുത്താനായിട്ടുളൊരു രൂപം ,തണലായ്‌ തുണയായ് ഒരു രൂപം ,പാല്‍ നില പുഞ്ചിരി തന്നതും ,മാറിലെ ചോരയില്‍ പാലൂറ്റിതന്നതും ,എതെല്ലാം രൂപത്തില്‍ നീ ആരെ കണ്ടു ?
എന്നിട്ടും ഈ വയലില്‍ മുള്‍വേലി കെട്ടുന്നോ,ഒരു തുണ്ടു കോടമഞ്ഞും ഇളം വെയിലും ഇനി ആരുടെ തെന്നോ ?
ഇനിയും ഞാന്‍ കരുതിവെക്കുന്നു സഖേ ,തെരുവില്‍ അവര്‍ക്കായോ അതോ ആര്‍ക്കായോ ഒരു ശല്യമായ് ഈ രണ്ടു കൈകളും .........................................................................................................................................................................................
.................................................